ഫെറാൻ ടോറസും മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ധാരണയിൽ ആയതായി സൂചന

- Advertisement -

വലൻസിയയുടെ താരമായ ഫെറാൻ ടോറസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ സാധ്യത. ഫെറാനും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ കരാർ ധാരണറയിൽ എത്തിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് നൽകിയതിനേക്കാൾ വലിയ ഓഫറാണ് സിറ്റി നൽകിയത് എന്നാണ് വിവരം.

20കാരനായ താരം ഈ സീസണിൽ വലൻസിയക്കായി ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. വിങ്ങറായും അറ്റാക്കിംഗ് മിഡായും കളിക്കാൻ കഴിവുള്ള താരത്തെ സ്വന്തമാക്കിയാൽ സിറ്റിയുടെ അറ്റാക്കിന്റെ കരുത്ത് കൂടും. സാനെയ്ക്ക് പകരക്കാരനായി ഒരു അറ്റാക്കിങ് വിങ്ങറെ സിറ്റി അന്വേഷിക്കുന്നുണ്ട്. വലൻസിയയിൽ 110 മില്യണോളമാണ് ഫെറാൻ ടോറസിന്റെ റിലീസ് ക്ലോസ്. എന്നാൽ 60 മില്യൺ നൽകിയാൻ താരത്തെ വലൻസിയ വിട്ടു നൽകിയേക്കും. ഒരു വർഷത്തെ കരാർ മാത്രമെ ടോറസിന് ഇനി വലൻസിയയിൽ ബാക്കിയുള്ളൂ.

Advertisement