ട്രിപ്പിയയുടെ വിലക്കിന് ഫിഫയുടെ സ്റ്റേ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് താരമായ ട്രിപ്പിയറെ 10 ആഴ്ചത്തേക്ക് ഫുട്ബോളിൽ നിന്ന് വിലക്കിയ തീരുമാനം താൽക്കാലികമായി ഫിഫ സ്റ്റേ ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡിന്റെ അപ്പീൽ പരിഗണിച്ചാണ് സ്റ്റേ. അന്തിമ തീരുമാനം ആകുന്നത് വരെ വിലക്ക് നടപ്പിലാക്കില്ല എന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അടുത്ത മത്സരം മുതൽ ട്രിപ്പിയർക്ക് കളിക്കാൻ ആകും.

ഗെറ്റഫക്ക് എതിരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ അവസാന മത്സരത്തിൽ വിലക്ക് കാരണം താരത്തിന് കളിക്കാൻ ആയിരുന്നില്ല. ബെറ്റിംഗുമായി ബന്ധപ്പെട്ട നിയമങ്ങൾ തെറ്റിച്ചതിനാൽ ആണ് ഇംഗ്ലീഷ് എഫ് എ ട്രിപ്പിയറെ വിലക്കിയത്. 10 ആഴ്ച ഒരു ഫുട്ബോൾ മത്സരത്തിലും കളിക്കാൻ ട്രിപ്പിയർക്ക് ആവില്ല എന്നായിരുന്നു വിധി.