മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ നിരസിച്ച് ഫോസു മെൻസ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫോസു മെൻസ ക്ലൻ വാഗ്ദാനം ചെയ്ത പുതിയ കരാർ നിരസിച്ചു. ക്ലബിൽ തുടരാൻ താരത്തിന് ആഗ്രഹം ഉണ്ട് എങ്കിലും യുണൈറ്റഡ് മുന്നോട്ട് വെച്ച കരാറിൽ തൃപ്തി ഇല്ലാത്തതാണ് താരം കരാർ നിരസിക്കാൻ കാരണം. കരാറിലെ വ്യവസ്ഥകൾ മാറ്റി വേതനം വർധിപ്പിച്ചാൽ മാത്രമെ മെൻസ യുണൈറ്റഡിൽ തുടരാൻ സാധ്യതയുള്ളൂ. താരത്തിന് ആറു മാസം കൂടെയേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ബാക്കി ഉള്ളൂ.

മികച്ച ടാലന്റ് ആണെങ്കിൽ പരിക്ക് കാരണം ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ സ്ഥിരമായി ഫോസു മെൻസയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ലോണിൽ പല ക്ലബുകളിലും കളിച്ചപ്പോഴും മികവ് തെളിയിക്കാൻ അദ്ദേഹത്തിനായിരുന്നില്ല. ഈ സീസൺ തുടക്കത്തിൽ ടീമിൽ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ താരം ടീമിന് പുറത്താണ്‌.

മുമ്പ് ലോണിൽ ഫുൾഹാമിനായും ക്രിസ്റ്റൽ പാലസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 23 കാരനായ ഫോസു മെൻസ ഫ്രീ ഏജന്റായി ക്ലബ് വിടാൻ ആകും സാധ്യത. ഡച്ചുകാരനായ മെൻസ അയാക്സ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. 2014ലാണ് മാഞ്ചസ്റ്ററിൽ എത്തിയത്.