കൊറോണ കാരണം ഫുട്ബോൾ ലോകം ആകെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വൻ സാമ്പത്തിക നഷ്ടം നേരിടുന്നതിനിടെ തൊഴിലാളികളുടെ വേതനം പൂർണ്ണമായും നിർത്തിവെക്കാൻ ഒരുങ്ങുകയാണ് ബാഴ്സലോണ ക്ലബ്. നേരത്തെ ക്ലബിലെ ഫുട്ബോൾ താരങ്ങളുടെ ശമ്പളം 70 ശതമാനത്തോളം കുറച്ച ബാഴ്സലോണ ആ പൈസ കൊണ്ട് ക്ലബിലെ മറ്റു തൊഴിലാളികൾക്ക് ശമ്പളം നൽകും എന്ന് അറിയിച്ചിരുന്നു.
എന്നാൽ സീസൺ എന്ന് തുടങ്ങും എന്ന് പറയാം പറ്റാത്ത സാഹചര്യത്തിൽ അടുത്ത മാസം മുതൽ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ പറ്റില്ല എന്ന നിലപാടിലാണ് ബാഴ്സ. ഇന്ന് ചേരുന്ന ക്ലബിന്റെ ബോർഡ് മീറ്റിംഗിൽ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടാകും. തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ലെങ്കിൽ അത് വലിയ വിവാദത്തിലേക്ക് തന്നെ ക്ലബിനെ എത്തിക്കും. ലോകത്തെ ഏറ്റവും സമ്പന്ന ക്ലബ് ഒരു മാസം കളി നിൽക്കുമ്പോഴേക്ക് സാമ്പത്തികമായി തകരുന്നത് എങ്ങനെയാണ് എന്നാണ് ഫുട്ബോൾ ലോകം ചോദിക്കുന്നത്.
അടുത്ത മാസം മുതൽ ബാഴ്സലോണ താരങ്ങളുടെ ശമ്പളം 30 മുതൽ 59 ശതമാനത്തോളം കുറയ്ക്കാനും ബാഴ്സലോണ ചർച്ചകൾ നടത്തുന്നുണ്ട്.