“മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ തന്നെ ആണ് ആഗ്രഹം” – ഇഗാളോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി സൈനിംഗ് ആയ ഒഡിയൊൻ ഇഗാളോ തനിക്ക് യുണൈറ്റഡിൽ ഈ സീസൺ കഴിഞ്ഞാലും തുടരണം എന്നു തന്നെയാണ് ആഗ്രഹം എന്ന് വ്യക്തമാക്കി. ഇന്നലെ ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവെ ആണ് ക്ലബിൽ തുടരാനുള്ള ആഗ്രഹം ഇഗാളോ വ്യക്തമാക്കിയത്. പുതിയ കരാർ ക്ലബ് നൽകുക ആണെങ്കിൽ താൻ തീർച്ചയായും സ്വീകരിക്കും എന്നാണ് ഇഗാളോ പറഞ്ഞത്.

സ്ഥിര കരാറിൽ ക്ലബ് ഇഗാളോയെ സൈൻ ചെയ്യാൻ സാധ്യതയുണ്ട് എന്ന് സോൾഷ്യാർ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവയിൽ നിന്ന് ആറു മാസത്തെ ലോണിൽ ആണ് ഇഗാളൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത്. ഇഗാളോ ഇതിനകം തന്നെ യുണൈറ്റഡിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഇഗാളോ യുണൈറ്റഡിനായി മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിൽ എത്തി. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടാൻ ഇഗാളോയ്ക്ക് ആയി.

Advertisement