ടെർ സ്റ്റെഗന് അഞ്ചു വർഷത്തെ പുതിയ കരാർ നൽകാൻ ഒരുങ്ങി ബാഴ്സ

- Advertisement -

ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റെഗന്റെ കരാർ പുതുക്കനുള്ള ചർച്ചകൾ ബാഴ്സലോണ ആരംഭിച്ചു. 2025വരെ ജർമ്മൻ ഗോൾ കീപ്പറെ ബാഴ്സലോണയിൽ നിർത്തുന്ന ഒരു പുതിയ കരാർ ക്ലബ് ടെർ സ്റ്റേഗനു വാഗ്ദാനം ചെയ്യും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ചകളിൽ ടെർസ്റ്റേഗൻ താൻ ക്ലബ് വിട്ടേക്കും എന്ന് സൂചനകൾ നൽകിയിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ ഓഫറുമായി ബാഴ്സലോണ എത്തിയിരിക്കുന്നത്. 2014ൽ ആയിരുന്നു ടെർസ്റ്റേഗൻ ബാഴ്സലോണയിൽ എത്തിയത്. അവസാന വർഷങ്ങളിൽ പകരം വെക്കാനില്ലാത്ത പ്രകടനം തന്നെ അദ്ദേഹത്തിന് കാഴ്ചവെക്കാൻ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ഇതുവരെ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടെർ സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement