“ബ്രൂണോ മാഞ്ചസ്റ്ററിൽ ഇതിഹാസ താരമായി മാറും”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ താരം ബ്രൂണോ ഫെർണാണ്ടസ് ഇതിനകം തന്നെ ടീമിലെ ഏറ്റവും പ്രധാനമായ താരമായി മാറിയിരിക്കുകയാണ്. ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു ഇതിഹാസ താരമായി മാറും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫുൾബാക്കായ ഡിയാഗോ ഡാലോട്ട് പറയുന്നു. ബ്രൂണോ മികച്ച താരവും മികച്ച വ്യക്തിയുമാണ്. ഇവിടെ ഒരു ഇതിഹാസമായാകും ബ്രൂണോ കരിയർ അവസാനിപ്പിക്കുക. ഡാലോട്ട് പറഞ്ഞു.

ബ്രൂണോയുടെ തുടക്കം മാത്രമാണിത്. ഇനിയും താരം ഒരുപാട് മെച്ചപ്പെടും. ഈ ക്ലബിൽ നിന്ന് ബ്രൂണോ ഒരുപാട് പഠിക്കും. ബ്രൂണോ ഈ ക്ലബിനൊപ്പം ഉള്ളത് ക്ലബിനെയും മെച്ചപ്പെടുത്തും. ഡാലോട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ ഫെബ്രുവരിയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ബ്രൂണോ സ്വന്തമാക്കിയിരുന്നു.

Advertisement