ബാഴ്സലോണ ആരാധകർ കൂടുതൽ ആശങ്ക നൽകുന്ന വാർത്തകളാണ് വരുന്നത്. അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പറായ ടെർ സ്റ്റേഗൻ അടുത്ത സീസൺ തുടക്കത്തിൽ ക്ലബിനൊപ്പം ഉണ്ടാകില്ല. ടെർസ്റ്റേഗനെ കുറേ കാലമായി അലട്ടുന്ന പരിക്ക് മാറാൻ ശസ്ത്രക്രിയ തന്നെ വേണ്ടു വരും എന്ന് ക്ലബ് അറിയിച്ചു. ജർമ്മൻ താരത്തിന്റെ കാൽ മുട്ടിനാണ് പരിക്ക്.
ശസ്ത്രക്രിയ കഴിഞ്ഞാൽ നാലു മാസം എങ്കിലും വിശ്രമം വേണ്ടി വരും. അതായത് സീസൺ തുടങ്ങുമ്പോൾ ബാഴ്സലോണ നിരയിൽ ടെർ സ്റ്റേഗൻ ഉണ്ടാകില്ല.നവംബർ വരെ ടെർ സ്റ്റേഗൻ കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട എന്നാണ് ഡോക്ടർമാർ പറയുന്നത്. പുതിയ പരിശീലകന് തുടക്കത്തിൽ തന്നെ ടെർ സ്റ്റേഗന്റെ അഭാവം വലിയ പ്രശ്നങ്ങൾ നൽകും. ടെർ സ്റ്റേഗൻ തുടക്കത്തിൽ ഉണ്ടാവില്ല എന്നത് കൊണ്ട് തന്നെ ബാഴ്സലോണ പുതിയ ഒരു ഗോൾ കീപ്പറെ സൈൻ ചെയ്യാനും സാധ്യതയുണ്ട്.