മൊയിനുദ്ദീൻ ഖാനെ മൊഹമ്മദൻസ് സ്വന്തമാക്കി

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗിനായി ഒരുങ്ങുന്ന കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് ഒരു പുതിയ താരത്തെ കൂടെ ടീമിൽ എത്തിച്ചു. മിനേർവ പഞ്ചാബ് എഫ് സി താരമായിരുന്നു മൊയിനുദ്ദീൻ ആണ് മൊഹമ്മദൻസുമായി കരാർ ഒപ്പുവെച്ചത്. ഇൻഡോർ സ്വദേശിയായ മൊയിനുദ്ദീൻ അറ്റാക്കിംഗ് മിഡ്ഫീൽഡറാണ്. മിനേർവ പഞ്ചാബിനൊപ്പം ഐ ലീഗ് കിരീടം നേടിയ താരം കൂടിയാണ് മൊയിനുദ്ദീൻ.

അറ്റാക്കിംഗ് മിഡ് ആയും സ്ട്രൈക്കറാറ്റും വിങ്ങുകളിലും കളിക്കാൻ മൊയിനുദ്ദീന് കഴിവുണ്ട്. 23കാരനായ താരം മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന് താരമാണ്. ഒരു സീസണിൽ മോഹൻ ബഗാന്റെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.

Advertisement