ദക്ഷിണാഫ്രിക്കയുടെ വനിത സഹ പരിശീലകനായി ഡില്ലണ്‍ ഡു പ്രീസ്

ദക്ഷിണാഫ്രിക്കന്‍ വനിത ടീമിന്റെ സഹ പരിശീലകനായി ഡില്ലണ്‍ ഡു പ്രീസിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ഈ നിയമനം എന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ അറിയിപ്പ്. 2017ല്‍ റിട്ടയര്‍ ചെയ്ത താരം ഹിള്‍ട്ടണ്‍ മോറീംഗിനൊപ്പമാണ് പ്രവര്‍ത്തിക്കുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അടുത്തിടെയാണ് മോറീംഗിന്റെ കരാര്‍ നീട്ടിക്കൊടുത്തത്.

ഇത് കൂടാതെ ദക്ഷിണാഫ്രിക്കയുടെ വനിത അണ്ടര്‍ 19 ടീമിന് മുഴുവന്‍ സമയ കോച്ചിനെയും നിയമിച്ചിട്ടുണ്ട്. ദിനേശ ദേവനാരായന്‍ ആണ് ഈ ചുമതല ഇനി വഹിക്കുക. ഇതാദ്യമായിട്ടാണ് ഒരു മുഴുവന്‍ സമയ കോച്ചിനെ ദക്ഷിണാഫ്രിക്കയുടെ വനിത അണ്ടര്‍ 19 ടീമിന് വേണ്ടി നിയമിക്കുന്നത്.

Previous articleജനുവരിയോടെ ലാലിഗയിൽ സ്റ്റേഡിയം നിറയെ ആളുകളാകും
Next articleതിയാഗോ ബയേണിൽ പരിശീലനത്തിന് എത്തില്ല