സ്പാനിഷ് വമ്പന്മാർ സൗദി അറേബ്യയിലേക്ക് എത്തും. സ്പെയിനിലെ കപ്പ് പോരാട്ടമായ സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾ ഇനി അടുത്ത മൂന്നു വർഷം സൗദി അറേബ്യയിൽ വെച്ച് നടത്താൻ തീരുമാനമായി. സൗദി അറേബ്യയിൽർ ജിദ്ദയിൽ വെച്ചാകും മത്സരം നടക്കുക. 40 മില്യൺ യൂറോ ഈ ടൂർണമെന്റുകൾ സൗദിയിൽ വെച്ച് നടക്കുന്നതിനാൽ സ്പാനിഷ് എഫ് എക്ക് കിട്ടും.
നേരത്തെ ഇറ്റലിയിലെ സൂപ്പർ കപ്പും സൗദി അറേബ്യയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു. രണ്ട് സെമി ഫൈനലും ഒരു ഫൈനലുമായി മൂന്നു മത്സരങ്ങളാണ് സ്പാനിഷ് സൂപ്പർ കപ്പിൽ ഉണ്ടാവുക.മത്സരം കാണാൻ സ്ത്രീകൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല എന്ന് സ്പാനിഷ് എഫ് എ ഉറഊ വരുത്തിയിട്ടുണ്ട്.
ഇത്തവണ 2020 ജനുവരി 8 മുതൽ ജനുവരി 12വരെയാൺ സ്പാനിഷ് സൂപ്പർ കപ്പ് നടക്കുക. സെമി ഫൈനലിൽ ബാഴ്സ അത്ലറ്റിക്കോ മാഡ്രിഡിനെയും റയൽ മാഡ്രിഡ് വലൻസിയയെയും നേരിടും.