“മെസ്സി 5 വർഷം കൂടെ ബാഴ്സലോണയിൽ തന്നെ ഉണ്ടാകും”

ലയണൽ മെസ്സി ബാഴ്സലോണ വിടില്ല എന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബൊർതമിയു. 2021ന് ശേഷം ക്ലവ് വിടാനുള്ള അവകാശം മെസ്സിക്ക് ക്ലബ് കൊടുത്തിട്ടുണ്ട്. എന്നാൽ മെസ്സി ബാഴ്സലോണ വിട്ടു പോകുമെന്ന് താൻ വിശ്വസിക്കുന്നില്ല. മെസ്സിക്ക് ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം. അദ്ദേഹം പറഞ്ഞു.

അടുത്ത് മൂൻ വർഷം എങ്കിലും മെസ്സി തന്നെ ആയിരിക്കും ബാഴ്സലോണ നയിക്കുന്നത്. അടുത്ത 5 വർഷം എങ്കിലും മെസ്സി ഇവിടെ കളിക്കും എന്നും ബൊർതമിയു പറഞ്ഞു . മെസ്സി ഇപ്പോഴും യുവതാരത്തെ പോലെയാണെന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു. മെസ്സി വിരമിച്ചാലും ക്ലബിനൊപ്പം തന്നെ ഉണ്ടാകും. മെസ്സി ക്ലബ് കണ്ടതിലും ലോകം കണ്ടതിലും ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleറയലും ബാഴ്സയുമൊക്കെ ഇനി സൗദി അറേബ്യയിൽ കളിക്കും, സൂപ്പർ കോപ്പ ജിദ്ദയിൽ
Next articleലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി ഇടി ഇംഗ്ലണ്ട് ക്യാമ്പ് വരെ, സ്റ്റെർലിംഗിനെതിരെ നടപടി