സുവാരസ് അവസാനം കൊറോണ നെഗറ്റീവ്

20201204 023429
Credit: Twitter
- Advertisement -

സുവാരസ് അവസാനം കൊറോണ മുക്തനായി. ഉറുഗ്വേ താരത്തിന്റെ പുതിയ കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ താരത്തിന് പരിശീലനം പുനരാരംഭിക്കാൻ അനുമതി ലഭിച്ചു. കഴിഞ്ഞ ഇന്റ്ർ നാഷണൽ ബ്രേക്കിനിടയിൽ ആയിരുന്നു സുവാരസിന് കൊറോണ ബാധിച്ചത്. രോഗ ലക്ഷണം ഒന്നും ഇല്ലായെങ്കിലും സുവാരസിന്റെ അവസാന ടെസ്റ്റുകൾ നെഗറ്റീവ് ആയിരുന്നില്ല. ശനിയാഴ്ച നടക്കുന്ന റയൽ വല്ലൊഡോയിഡുമായുള്ള മത്സരത്തിൽ സുവാരസ് കളിക്കും എന്നാണ് കരുതുന്നത്.

കൊറോണ കാരണം സുവാരസിന് ബാഴ്സലോണക്ക് എതിരെ ഉള്ള മത്സരം ഉൾപ്പെടെ പ്രധാന മത്സരങ്ങൾ നഷ്ടമായിരുന്നു. സുവാരസിന്റെ വരവ് അത്ലറ്റിക്കോയുടെ ലാലിഗയുടെ ഒന്നാമത് എത്താനുള്ള പോരാട്ടത്തെ സഹായിക്കും.

Advertisement