ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഡു പ്ലെസ്സിസിന് വിശ്രമം

- Advertisement -

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസ്സിസിന് വിശ്രമം അനുവദിച്ച് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഡു പ്ലെസ്സിസ് കളിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 121 റൺസും പരമ്പരയിൽ താരം നേടിയിരുന്നു. 58 റൺസായിരുന്നു താരത്തിന്റെ ടോപ് സ്കോർ.

ഡു പ്ലെസ്സിയെ കൂടാതെ കാഗിസോ റബാഡ, പിറ്റേ വാൻ ബിൽജോൺ, ജോൺ ഫോർട്ടീൻ, റീസാ ഹെൻഡ്രിക്സ് എന്നിവരെയും ഏകദിന സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ ചില താരങ്ങൾക്ക് വിശ്രമം നൽകുന്നതിന് വേണ്ടിയും ചില താരങ്ങളെ സി.എസ്.എയുടെ നാല് ദിവസം ആഭ്യന്തര ടൂർണമെന്റിൽ പങ്കെടുക്കാൻ വേണ്ടിയുമാണ് ടീമിൽ നിന്ന് റിലീസ് ചെയ്തത്. പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഇന്ന് കേപ് ടൗണിൽ വെച്ച് നടക്കും. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്.

Advertisement