സുവാരസിനും കൊറോണ, ബാഴ്സലോണക്ക് എതിരായ മത്സരം നഷ്ടമാകും

20201117 025836
- Advertisement -

ഇന്റർ നാഷണൽ ബ്രേക്കിൽ പരിക്കെന്ന പോലെ താരങ്ങളെ കൊറോണയും വേട്ടയാടുകയാണ്. ഇപ്പോൾ ഉറുഗ്വേ താരമായ സുവാരസിനും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്രസീലിന് എതിരായ മത്സരത്തിന് മുന്നോടി ആയി നടത്തിയ ടെസ്റ്റിലാണ് സുവാരസ് പോസിറ്റീവ് ആയത്. താരം രണ്ടാഴ്ച ക്വാരന്റൈനിൽ പോകേണ്ടി വരും. ബ്രസീലിന് എതിരായ മത്സരം മാത്രമല്ല അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രധാന മത്സരങ്ങളും സുവാരസിന് നഷ്ടമാകും.

ഈ വരുന്ന ഞായറാഴ്ച സുവാരസിന്റെ മുൻ ക്ലബായ ബാഴ്സലോണയെ നേരിടാൻ ഇരിക്കുക ആയിരുന്നു സുവാരസ്. ആ മത്സരം താരത്തിന് നഷ്ടമാകും. ഇത് കൂടാതെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരവും സുവാരസിന് നഷ്ടമാകും.

Advertisement