എൽ നെനിയും കൊറോണ പോസിറ്റീവ്

20201117 103736
- Advertisement -

ഒരു ഫുട്ബോൾ താരം കൂടെ കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. ആഴ്സണലിന്റെ മധ്യനിര താരം മൊഹമ്മദ് എൽ നെനി ആണ് ഇന്നലെ കൊറോണ പോസിറ്റീവ് ആയത്‌‌. താരത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈജിപ്ഷ്യൻ ദേശീയ ടീമിനൊപ്പം ആയിരുന്നു എൽ നെനി ഉണ്ടായിരുന്നു. ഈജിപ്ഷ്യൻ താരമായ മൊ സലായും കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയിരുന്നു.

ഈ സീസണിൽ ആഴ്സണൽ മധ്യനിരയിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു എൽ നെനി. താരത്തെ രണ്ടാഴ്ചയോളം ആഴ്സണലിന് നഷ്ടമാകും. ആഴ്സണൽ ലീഡ്സ് മത്സരവും യൂറോപ്പ ലീഗിൽ ആഴ്സണലും മോൾഡെയും തമ്മിലുള്ള മത്സരവും എൽ നെനിക്ക് നഷ്ടമാകും.

Advertisement