ടെല്ലസ് വീണ്ടും കൊറോണ പോസിറ്റീവ്, ആശങ്കയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

20201117 025516
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസ് വീണ്ടും കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. ഒക്ടോബറിൽ കൊറോണ പോസിറ്റീവ് ആയിരുന്ന ടെല്ലസ് കൊറോണ നെഗറ്റീവ് ആയതിനെ തുടർന്ന് ബ്രസീലിന്റെ അവസാന മത്സരത്തിൽ കളിച്ചിരുന്നു. എന്നാൽ ബ്രസീൽ ഉറുഗ്വേ മത്സരത്തിന് മുമ്പായി നടത്തിയ ടെസ്റ്റിൽ വീണ്ടും ടെല്ലസ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

ഇതോടെ താരം ബ്രസീൽ ടീമിൽ നിന്ന് പിന്മാറി. വീണ്ടും രോഗം വന്നത് ആയിരിക്കില്ല എന്നും പഴയ വൈറസ് തന്നെ ആകാം എന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരുതുന്നത്. താരം ഇംഗ്ലണ്ടിലേക്ക് മടങ്ങി എത്തിയാൽ കൂടുതൽ പരിശോധനകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തും. വെസ്റ്റ് ബ്രോമിന് എതിരായ മത്സരത്തിൽ ടെല്ലസിനെ കളിപ്പിക്കാൻ ആകും എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നത്.

ക്വാരന്റൈൻ കാലാവധി കഴിഞ്ഞതിനാലും രോഗം ഇനി ടെല്ലസിൽ നിന്ന് പകരില്ല എന്നതിനാലും ടെസ്റ്റ് നെഗറ്റീവ് ആയാൽ താരത്തിന് അടുത്ത മത്സരം കളിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ടെല്ലസിന് പിന്നീട് യുണൈറ്റഡിനായി കളിക്കാൻ ആയിട്ടില്ല. ഇപ്പോൾ ലൂക് ഷോ പരിക്കേറ്റ് പുറത്താണ് എന്നത് കൊണ്ട് തന്നെ ടെല്ലസിനെ എങ്ങനെ എങ്കിലും കളിപ്പിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. .

Advertisement