“സുവാരസ് ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ”

Photo:Twitter/@OptaJoe
- Advertisement -

ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ ലൂയിസ് സുവാരസാണെന്ന് സ്പാനിഷ് താരം സെർജിയോ ബുസ്കെറ്റ്സ്. ബാഴ്സയുടെ 5-2 ന്റെ വമ്പൻ ജയമാണ് ബാഴ്സയുടെ മധ്യനിര താരത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. അത്ലെറ്റിക്കോ ബിൽബാവോയുടുള്ള മത്സരത്തിൽ പരിക്കേറ്റ സുവാരസ് ഇന്ന് വലൻസിയക്കെതിരയാണ് പിന്നീട് ഇറങ്ങിയത്.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സുവാരസ് ബാഴ്സയ്ക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി. ലിവർപൂളിൽ നിന്നും 2014-15 സീസണിലാണ് സുവാരസ് ബാഴ്സയിൽ എത്തുന്നത്. 165 ലാ ലീഗ മത്സരങ്ങളിൽ നിന്നായി ബാഴ്സക്ക് വേണ്ടി 133 ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്‌. ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാമതാണ് സുവാരസ്.

Advertisement