സുവാരസ്, ബാഴ്സലോണയുടെ ദുഖവും അത്ലറ്റിക്കോയുടെ സ്വപ്നവും!!

20210522 230801
- Advertisement -

ഇന്ന് റയൽ മാഡ്രിഡ് കിരീടം നേടിയില്ല എന്ന ആശ്വാസം ബാഴ്സലോണ ആരാധകർക്ക് ഉണ്ടായാലും അവരുടെ സങ്കടം അത്ര എളുപ്പത്തിൽ അവർക്ക് ഒതുക്കാൻ ആവില്ല. സുവാരസിനെ വിറ്റ ബാഴ്സലോണയുടെ ദുഖം അവരെ ചെറുതായൊന്നുമല്ല വിഷമിപ്പിക്കുന്നുണ്ടാവുക. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന് കിരീടം ഉറപ്പിച്ച ഗോളടക്കം 21 ലീഗു ഗോകളുകൾ ആണ് സുവാരസ് നേടിയത്.

ബാഴ്സലോണ സുവാരസിനെ വിറ്റു എന്നതിനേക്കാൾ അവർ നേരെ അവരുടെ വൈരികൾക്ക് തന്നെ സുവാരസിനെ വിറ്റു എന്നതാണ് ബാഴ്സലോണ ആരാധകർക്ക് വേദന നൽകുന്നത്. പണ്ട് 2013ൽ ഡേവിഡ് വിയ്യയെ ബാഴ്സലോണ ഇതുപോലെ അത്ലറ്റിക്കോ മാഡ്രിഡിന് കൈമാറിയിരുന്നു. അന്നും അത്ലറ്റിക്കോ മാഡ്രിഡ് കിരീടം നേടിയിരുന്നു. അതു തന്നെയാണ് ഇത്തവണയും ആവർത്തിച്ചത്. സുവാരസ് 2018-19 സീസണിൽ ബാഴ്സലോണ കിരീടം നേടിയ സീസണിലും 21 ഗോളുകൾ ആയിരുന്നു നേടിയിരുന്നത്.

ബാഴ്സലോണ തനിക്ക് ഒരു വിലയും തന്നില്ല എന്നും തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച അത്ലറ്റിക്കോ മാഡ്രിഡിനോട് തനിക്ക് എന്നും നന്ദിയുണ്ടാകും എന്നും സുവാരസ് ഇന്ന് കിരീടം നേടിയ ശേഷം പറഞ്ഞു

Advertisement