“ബാഴ്സലോണ എന്നും തന്റെ ഹൃദയത്തിൽ ഉള്ള ക്ലബ്” – സുവാരസ്

- Advertisement -

ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയെങ്കിലും സുവാരസിനീട് ബാഴ്സലോണയോടുള്ള സ്നേഹത്തിന് കുറവില്ല. താൻ ഇപ്പോഴും ബാഴ്സലോണ ക്ലബിനെ ഒരുപാട് സ്നേഹിക്കുന്നു എന്ന് സുവാരസ് പറഞ്ഞു. താൻ ഇപ്പോഴും ബാഴ്സലോണയുടെ എല്ലാം മത്സരങ്ങളും കാണാറുണ്ട് എന്ന് സുവാരസ് പറഞ്ഞു. ബാഴ്സലോണ തന്റെ ഹൃദയത്തിൽ ഉള്ള ക്ലബ് ആണെന്നും സുവാരസ് പറഞ്ഞു.

മെസ്സി ഇപ്പോഴും തന്റെ ആത്മാർത്ഥ സുഹൃത്ത് ആണെന്നും സ്ഥിരമായി മെസ്സിയോട് സംസാരിക്കാറുണ്ട് എന്നും സുവാരസ് പറഞ്ഞു. ക്ലബിന് തന്നോടുള്ള സ്നേഹവും തനിക്ക് ക്ലബിനോടുള്ള സ്നേഹവും എല്ലാവർക്കും അറിയാം എന്നുൻ സുവാരസ് പറഞ്ഞു. ബാഴ്സലോണ സുവാരസിനെ പുറത്താക്കിയ വിധം വിമർശനങ്ങൾക്ക് വിധേയമായിരുന്നു എങ്കിലും താൻ ബാഴ്സലോണ ക്ലബിനെ ബഹുമാനിക്കുന്നു എൻ സുവാരസ് നേരത്തെ പറഞ്ഞിരുന്നു.

Advertisement