ലാലിഗയിലെ ആദ്യ മത്സരത്തിൽ ആറു ഗോളുകൾ അടിച്ച അത്ലറ്റിക്കോ മാഡ്രിഡിന് രണ്ടാം മത്സരത്തിൽ ഒരു ഗോൾ പോലും നേടാൻ ആയില്ല. സുവാരസ് ആദ്യമായി അത്ലറ്റിക്കോയുടെ ആദ്യ ഇലവനിൽ എത്തിയ മത്സരത്തിൽ സുവാരസിന്റെ മാജിക്കും കാണാൻ ആയില്ല. ഇന്ന് ഹുയെസ്കയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ രഹിത സമനിലയിൽ ആണ് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം അത്ലറ്റിക്കോയ്ക്ക് ആയിരുന്നു എങ്കിലും ഗോൾ ഒന്നും ഇന്ന് പിറന്നില്ല.
14 ഷോട്ടുകളോളം ആണ് ഇന്ന് അത്ലറ്റിക്കോ തൊടുത്തത്. സുവാരസ് ഇന്ന് ആദ്യ 62 മിനുട്ട് മാത്രമെ കളിച്ചുള്ളൂ. സുവാരസിന് പകരക്കാരനായി കോസ്റ്റയെ സിമിയോണി ഇറക്കി എങ്കിലും ആ നീക്കം കൊണ്ടും ഹുയെസ്ക ഡിഫൻസിനെ കീഴ്പ്പെടുത്താൻ ആയില്ല. ഇനി ഒക്ടോബർ 3ന് വിയ്യറയലിന് എതിരെയാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ അടുത്ത മത്സരം.