തനിക്ക് പകരക്കാരനെ ബാഴ്സലോണ നോക്കേണ്ട സമയം ആയെന്ന് സുവാരസ്

Newsroom

എൽ ക്ലാസിക്കോയിൽ ഹാട്രിക്ക് നേടിയിട്ട് ദിവസങ്ങൾ ആയില്ല എങ്കിലും തനിക്ക് പകരക്കാരനെ ബാഴ്സലോണ നോക്കേണ്ട സമയമായെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഉറുഗ്വേ താരവും ബാഴ്സലോണ സ്ട്രൈക്കറുമായ സുവാരസ്. തനിക്ക് 31 വയസ്സായി വേറൊരു ഒമ്പതാം നമ്പർ കളിക്കാരനെ ബാഴ്സലോണ കൊണ്ടുവരേണ്ട സമയം ആയിരിക്കുന്നു. ഭാവി ക്ലബ് നോക്കേണ്ടതായുണ്ട് എന്നും സുവാരസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച നടന്ന എൽ ക്ലാസികോയിൽ സുവാരസിന്റെ ഹാട്രിക്ക് മികവിലായിരുന്നു റയലിനെ ബാഴ്സലോണ കെട്ടുകെട്ടിച്ചത്. ബാഴ്സക്കായി 212 മത്സരങ്ങൾ കളിച്ചിട്ടുള്ള സുവാരസ് ഇതുവരെ 159 ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. ഇത് ബാഴ്സലോണ ആണെന്നും താരങ്ങൾ പുതുതായി വന്നു കൊണ്ടിരിക്കുമെന്നും സുവാരസ് പറഞ്ഞു