സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ ആയി, കിരീട പ്രതീക്ഷയിൽ ബാഴ്സയും റയലും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവത്തെ സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ ഫിക്സ്ചറുകൾ തീരുമാനമായി. കഴിഞ്ഞ സീസണിലെ ലാലിഗ വിജയികളായ റയൽ മാഡ്രിഡ്, ലാലിഗ റണ്ണേഴ്സ് അപ്പായ ബാഴ്സലോണ, കോപ ഡെൽ റേ ഫൈനലിൽ എത്തിയ റയൽ സോസിഡാഡ്, അത്ലറ്റിക്ക് ബിൽബാവോ എന്നീ ക്ലബുകളാണ് ഇത്തവണ സ്പാനിഷ് സൂപ്പർ കപ്പിമായി ഇറങ്ങുന്നത്.

ജനുവരി 13ന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ബാഴ്സലോണയും റയൽ സോസിഡാഡും തമ്മിൽ ഏറ്റുമുട്ടും. ജനുവരി 14ന് നടക്കുന്ന രണ്ടാം സെമിയിൽ റയൽ മാഡ്രിഡും അത്ലറ്റിക് ബിൽബാവോയും നേർക്കുനേർ വരും. ഒറ്റ പാദമായാകും സെമി നടക്കുക. കഴിഞ്ഞ സീസണിൽ റയൽ ആയിരുന്നു സ്പാനിഷ് സൂപ്പർ കപ്പ് നേടിയത്. 13 തവണ കപ്പ് നേടിയ ബാഴ്സലോണ ആണ് ഏറ്റവും കൂടുതൽ സ്പാനിഷ് സൂപ്പർ കപ്പ് നേടിയ ടീം.