മെസ്സി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കളിക്കുന്നത് സംശയം

20201206 110418
Credit: Twitter
- Advertisement -

ലയണൽ മെസ്സി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കളിക്കുമോ എന്നത് സംശയത്തിൽ ആയിരിക്കുകയാണ്. നാളെ അത്ലറ്റിക് ബിൽബാവോയ്ക്ക് എതിരെയാണ് ബാഴ്സലോണയുടെ ഫൈനൽ. സെമിയിൽ റയൽ സോസിഡാഡിനെതിരെ പരിക്ക് കാരണം മെസ്സി കളിച്ചിരുന്നില്ല. ഫൈനലിൽ മെസ്സി ഉണ്ടാകും എന്നായിരുന്നു കരുതിയത് എങ്കിലും ഇപ്പോൾ ഫൈനലിലും മെസ്സി ഉണ്ടാവില്ല എന്നാണ് വാർത്തകൾ.

മെസ്സി ഇന്നലെ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇന്ന് എങ്കിലും മെസ്സി പരിശീലനത്തിന് ഇറങ്ങിയലെ മെസ്സിയെ ടീമിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ. സെമിയിൽ മെസ്സിയുടെ അഭാവത്തിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ ആയിരുന്നു ബാഴ്സലോണ വിജയം സ്വന്തമാക്കിയത്.

Advertisement