അവസാനം ഓസിൽ ആഴ്സണൽ വിടുന്നു, ഇനി തുർക്കിയിൽ

20210116 163248
Credit: Twitter

അങ്ങനെ നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ മെസുറ്റ് ഒസിൽ ആഴ്സണൽ വിടും. ആഴ്സണൽ വിടാൻ ഓസിലും ആഴ്സണലും തമ്മിൽ ധാരണ ആയി കഴിഞ്ഞു. ഓസിലിനെ ഫ്രീ ഏജന്റാക്കാൻ ആഴ്സണൽ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഓസിലിന്റെ ഏഴര വർഷ കാലത്തെ ആഴ്സണൽ കാലത്തിനാണ് ഇതോടെ അവസാനമാകുന്നത്. ഓസിൽ തുർക്കിയിലേക്കാകും ഇനി പോകുന്നത്.

അമേരിക്കയിൽ നിന്ന് ഡി സി യുണൈറ്റഡിന്റെ വലിയ ഓഫർ ഉണ്ട് എങ്കിലും തുർക്കി ക്ലബായ ഫെനർബചെയിൽ കളിക്കാൻ ആണ് ഓസിൽ തീരുമാനിച്ചിരിക്കുന്നത്. ഓസിലിന്റെ ഇഷ്ട ക്ലബുകളിൽ ഒന്നാണ് ഫെനർബചെ. തിങ്കളാഴ്ച താരം ഫെനർബചെയിൽ കരാർ ഒപ്പുവെക്കും. ഫെബർവചെയിൽ കളിക്കാൻ താൻ ഇഷ്ടപ്പെടുന്നു എന്ന് ഓസിൽ നേരത്തെ പറഞ്ഞിരുന്നു.

Previous articleമെസ്സി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കളിക്കുന്നത് സംശയം
Next articleവെയ്ൻ റൂണി, ഹൃദയം കൊണ്ട് ഫുട്ബോൾ കളിച്ച ഇതിഹാസം