സ്പാനിഷ് ആരാധകരോട് നന്ദി പറഞ്ഞ് സെർജിയോ റാമോസ്

സ്പാനിഷ് ആരാധകരോട് നന്ദി പറഞ്ഞ് റയൽ മാഡ്രിഡ് പ്രതിരോധ താരവും സ്പാനിഷ് ക്യാപ്റ്റനുമായ സെർജിയോ റാമോസ്. യൂറോ യോഗ്യത മത്സരത്തിൽ കാഡിസിൽ വെച്ച് വമ്പൻ ജയമാണ് സ്പെയിൻ നേടിയത്. എതിരില്ലാത്ത ഏഴ് ഗോളിന്റെ വമ്പൻ ജയമാണ് മാൾട്ടക്കെതിരെ സ്പെയിൻ നേടിയത്. സ്പെയിനിന് വേണ്ടി എറ്റവുമധികം മത്സരങ്ങൾ കളിച്ച ഐകർ കസിയസിന്റെ റെക്കോർഡ് റാമോസ് തകർത്തിരുന്നു‌.

സ്പെയിനിൽ വെച്ച് ഇതിനു ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച പ്രകടനമായിരുന്നു സ്പാനിഷ് ടീം കാഴ്ച്ച വെച്ചത്. ഹർഷാരവങ്ങളോടെയായിരുന്നു ആരാധകർ റാമോസിനെ വരവേറ്റത്. മികച്ച സ്പ്പോർട്ട് നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞ റാമോസ് മാഡ്രിഡിൽ റൊമാനിയക്കെതിരെയും സ്റ്റേഡിയത്തിലെത്താൻ അവരോട് ആവശ്യപ്പെട്ടു. യൂറോ 2020 ക്ക് യോഗ്യത നേടിയ സ്പെയിനിന്റെ അവസാന യോഗ്യതാ മത്സരമാണ് റൊമാനിയക്കെതിരെ.

Previous articleഇത്രയും മികച്ച ബൗളിംഗ് ലഭിക്കുകയെന്നത് ഏതൊരു ക്യാപ്റ്റന്റെയും സ്വപനമെന്ന് കോഹ്‌ലി
Next articleകോണ്ടേക്ക് ഭീഷണി, ഇന്റർ പരിശീലകന് പോലീസ് സുരക്ഷ