ഇത്രയും മികച്ച ബൗളിംഗ് ലഭിക്കുകയെന്നത് ഏതൊരു ക്യാപ്റ്റന്റെയും സ്വപനമെന്ന് കോഹ്‌ലി

Photo: Twitter/@BCCI

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ബൗളർമാരെ പുകഴ്ത്തി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ബൗളർമാർ എല്ലാം അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ഏതൊരു ക്യാപ്റ്റന്റെയും സ്വപനമാവും ഇത്രയും മികച്ച ബൗളിംഗ് നിര ഉള്ളതെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഏതു ഓവറിലും സ്ലിപ്പിൽ പന്ത് എത്തുമെന്ന് അവിടെ നിൽക്കുന്ന ഫീൽഡർമാർക്ക് ഉറപ്പുണ്ടായിരുന്നെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ആദ്യ ഇന്നിങ്സിൽ ബംഗ്ളദേശിനെ 150 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ അവരെ 213 റൺസിന് പുറത്താക്കിയിരുന്നു.

മത്സരത്തിൽ ഡബിൾ സെഞ്ചുറി പ്രകടനം നടത്തിയ ഓപണർ മായങ്ക് അഗർവാളിനെയും കോഹ്‌ലി പുകഴ്ത്തി.  വലിയ സ്‌കോറുകൾ നേടുന്നതിന്റെ പ്രാധാന്യം തനിക്ക് അറിയാമെന്നും താൻ വലിയ സ്‌കോറുകൾ കണ്ടെത്താൻ ഒരുപാടു സമയം എടുക്കാറുണ്ടെന്നും എന്നാൽ താൻ വരുത്തിയ പിഴവുകൾ തന്റെ താരങ്ങൾ ആവർത്തിക്കാതിരിക്കാൻ താൻ ശ്രമിച്ചെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

മത്സരത്തിൽ 2 ദിവസം ബാക്കി നിൽക്കെ ഇന്ത്യ ബംഗ്ളദേശിനെ ഒരു ഇന്നിങ്സിനും 130 റൺസിനും തോൽപ്പിച്ച് ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ ആധിപത്യം ഒരിക്കൽ കൂടി തെളിയിച്ചിരുന്നു.

Previous articleഎൽ ക്ലാസിക്കോ ഒക്ടോബറിൽ നിന്നും മാറ്റേണ്ടിയിരുന്നില്ല – പിക്വെ
Next articleസ്പാനിഷ് ആരാധകരോട് നന്ദി പറഞ്ഞ് സെർജിയോ റാമോസ്