അത്ലെറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ. നികുതി വെട്ടിപ്പിൽ കേസിലാണ് ആറ് മാസത്തെ തടവ് താരത്തിന് നൽകണമെന്ന് സ്പാനിഷ് അധികൃതർ ആവശ്യപ്പെട്ടത്. ബ്രസീലിയൻ താരം 1 മില്ല്യൺ യൂറോയോളം ഇമേജ് റൈറ്റ്സിന്റെ പേരിൽ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, മാഴ്സെല്ലോ, നെയ്മർ, ജോസെ മൗറീന്യോ തുടങ്ങി സ്പാനിഷ് ഫുട്ബോളിലെ വമ്പന്മാരെല്ലാം നികുതിവെട്ടിപ്പ് കേസിൽ അകപ്പെട്ടിട്ടുണ്ട്. 2014ൽ മാഡ്രിഡ് വിട്ട് ലണ്ടൻ ക്ലബ്ബായ ചെൽസിയിലേക്ക് കോസ്റ്റ പോയിരുന്നു. ഒരു വർഷമായി കേസ് നടന്ന് കൊണ്ടിരിക്കുന്നത്. അത്ലെറ്റിക്കോ മാഡ്രിഡിൽ കോസ്റ്റ തിരിച്ചെത്തിയതിന് പിന്നാലെ സ്പാനിഷ് അധികൃതർ നടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു.