യൂറോപ്പിൽ കിരീടം ഉയർത്തി ചരിത്രം എഴുതി സാൽസ്ബർഗിന്റെ അമേരിക്കൻ പരിശീലകൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു യൂറോപ്യൻ രാജ്യത്ത് കിരീടം ഉയർത്തുന്ന അമേരിക്കയിൽ ജനിച്ചു വളർന്ന ആദ്യ പരിശീലകൻ ആയി റെഡ്ബുൾ സാൽസ്ബർഗ് പരിശീലകൻ ജെസ്സെ മാർഷ്. സാൽസ്ബർഗ് ഓസ്ട്രിയൻ കപ്പ് നേടിയതോടെ ആണ് അമേരിക്കൻ പരിശീലകൻ ചരിത്രനേട്ടത്തിൽ എത്തിയത്. അയർലന്റിൽ ജനിച്ച് വളർന്ന ജോൺ കൊലഫീൽഡ് മുമ്പ് യൂറോപ്പിൽ കിരീടം നേടിയിട്ടുണ്ട് എങ്കിലും പൂർണമായും അമേരിക്കക്കാരൻ എന്നു പറയാവുന്ന പരിശീലകൻ ഇത് ആദ്യമായാണ് യൂറോപ്പിൽ കിരീടം ഉയർത്തുന്നത്. മുൻ അമേരിക്കൻ ഫുട്‌ബോൾ ടീം സഹപരിശീലകൻ ആയിരുന്ന മാർഷ് ഇടക്ക് എം.എൽ.എസിൽ ന്യൂയോർക്ക് റെഡ് ബുൾസ് പരിശീലകൻ ആയിരുന്നു.

2018 ൽ ആർ.ബി ലെപ്സിഗിൽ സഹപരിശീലകൻ ആയി എത്തിയ അദ്ദേഹം സഹോദര ക്ലബ് ആയ സാൽസ്ബർഗിന്റെ ചുമതല ഏറ്റെടുക്കുക ആയിരുന്നു. നിലവിൽ 10 മത്സരങ്ങൾ ലീഗിൽ അവശേഷിക്കുമ്പോൾ എതിരാളികൾ ആയ ലാസ്‌കിനെക്കാൾ 3 പോയിന്റുകൾ മുകളിൽ ആണ് സാൽസ്ബർഗ്. എന്നാൽ ലോക് ഡോൺ നിയമങ്ങൾ മറികടന്ന് പരിശീലനം നടത്തിയതിനാൽ തങ്ങൾക്ക് എതിരെ 12 പോയിന്റുകൾ പെനാൽട്ടി വിധിച്ച ലീഗ് അധികൃതരുടെ തീരുമാനത്തിന് എതിരെ പരാതി നൽകിയിരിക്കുക ആണ് ലാസ്ക് നിലവിൽ. അതേസമയം ലഭിച്ച ആനുകൂല്യം ഉപയോഗിച്ച് ലീഗ് ഡബിൾ ആവും മാർഷ് സാൽസ്ബർഗിനെ വച്ച് ലക്ഷ്യമിടുക. അടുത്ത ആഴ്ച ആണ് ഓസ്ട്രിയൻ ബുണ്ടസ് ലീഗ പുനരാരംഭിക്കുക.