സ്പെയിനിൽ ടീമുകൾ സമ്പൂർണ്ണ പരിശീലനം ആരംഭിച്ചു

സ്പെയിനിൽ ഫുട്ബോൾ ക്ലബുകൾക്ക് പരിശീലനത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒക്കെ അവസാനിച്ചു. ഇന്നലെ മുതൽ ക്ലബുകൾ ഒക്കെ സമ്പൂർണ്ണ പരിശീലനം ആരംഭിച്ചു. ഇപ്പോൾ താരങ്ങൾക്ക് പരിശീലനത്തിനിടയിൽ സാമൂഹിക അകലം ഒന്നും പാലിക്കേണ്ട ആവശ്യമില്ല. ടീമിനെ മുഴുവൻ ഒരുമിച്ച് കിട്ടിയത് പരിശീലകർക്ക് ആശ്വാസം നൽകും. ടാക്ടിക്സുകൾ പരിശീലിപ്പിക്കാൻ ഇനിയാകും.

റയൽ മാഡ്രിഡിൽ ഹസാർഡ്, അസെൻസിയോ തുടങ്ങി പരിക്കേറ്റ് പുറത്ത് ആയിരുന്നവരൊക്കെ ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്തി. സിദാൻ ആണ് പരിശീലനങ്ങൾക്ക് നേതൃത്വം കൊടുത്തത്. ബാഴ്സലോണയിലും പ്രധാന താരങ്ങൾ ഒക്കെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. ഡെംബലെ മാത്രമാണ് പരിക്ക് ഭേദമാകാതെ ഉള്ളൂ. ഉംറ്റിറ്റി ടീമിനൊട് ഒപ്പം അല്ലായെങ്കിലും ഇന്നലെ പരിശീലനം നടത്തി. ജൂൺ 11നാണ് ലാലിഗ പുനരാരംഭിക്കുന്നത്.

Previous articleബെർണഡെസ്കി യുവന്റസ് വിടും
Next articleന്യൂസിലാണ്ട് താരം റേച്ചല്‍ പ്രീസ്റ്റിന് കേന്ദ്ര കരാര്‍ നഷ്ടം