ബെർണഡെസ്കി യുവന്റസ് വിടും

യുവന്റസിന്റെ മധ്യനിര താരം ബെർണഡെസ്കി ക്ലബ് വിടുമെന്ന് വാർത്തകൾ. ഈ സീസണിൽ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം കാഴ്ചവെക്കാൻ ബെർണഡെസ്കിക്ക് ആയിരുന്നില്ല. താരത്തെ വിറ്റ് ജോർജീഞ്ഞോയെ യുവന്റസിൽ എത്തിക്കാൻ ആണ് സാരി ശ്രമിക്കുന്നത്. ജോർഗീഞ്ഞോയുടെ ഇപ്പോഴത്തെ ക്ലബായ ചെൽസിയുമായി താരങ്ങളെ പരസ്പരം കൈമാറാനുള്ള ചർച്ചയും നടക്കുന്നുണ്ട്.

26കാരനായ ബെർണഡെസ്കി 2017മുതൽ യുവന്റസിൽ ഉണ്ട്. അലെഗ്രിക്ക് കീഴിൽ നല്ല ഫുട്ബോൾ കാഴ്ചവെക്കാൻ ആയിരുന്നു എങ്കിലും ഇപ്പോൾ സാരിക്ക് കീഴിൽ അത്ര നല്ല കളിയല്ല താരം കളിക്കുന്നത്. ചെൽസിക്ക് മാത്രമല്ല റോമയുടെ സനിയോളയ്ക്ക് പകരമായും ബെർണഡെസ്കിയെ യുവന്റസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Previous articleശ്രീലങ്കൻ ക്രിക്കറ്റ് ടീം പരിശീലനം തുടങ്ങി
Next articleസ്പെയിനിൽ ടീമുകൾ സമ്പൂർണ്ണ പരിശീലനം ആരംഭിച്ചു