ന്യൂസിലാണ്ട് താരം റേച്ചല്‍ പ്രീസ്റ്റിന് കേന്ദ്ര കരാര്‍ നഷ്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ട് വനിത താരങ്ങളുടെ 2020-21 കരാര്‍ പ്രഖ്യാപിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ സീനിയര്‍ വിക്കറ്റ് കീപ്പര്‍ റേച്ചല്‍ പ്രീസ്റ്റിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കരാര്‍ പട്ടികയിലേക്ക് തിരികെ എത്തിയ താരത്തിന് കളിച്ച എട്ട് മത്സരങ്ങളില്‍ നിന്ന് കാര്യമായ പ്രഭാവം ഉണ്ടാക്കുവാനായിരുന്നില്ല.

ടി20 ലോകകപ്പിലെയും മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. പകരം കീപ്പിംഗ് ദൗത്യത്തിനായി നത്താലി ഡോഡ്, വെല്ലിംഗ്ടണ്‍ ബ്ലേസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര കരാര്‍ നേടിയ താരങ്ങള്‍ (2020-21): Suzie Bates, Sophie Devine, Natalie Dodd, Lauren Down, Maddy Green, Holly Huddleston, Hayley Jensen, Leigh Kasperek, Amelia Kerr, Jess Kerr, Rosemary Mair, Katey Martin, Katie Perkins, Anna Peterson, Hannah Rowe, Amy Satterthwaite, Lea Tahuhu.