ഔദ്യോഗിക പ്രഖ്യാപനം എത്തി, സൊളാരി ഇനി റയലിന്റെ സ്ഥിരം പരിശീലകൻ

- Advertisement -

സാന്റിയാഗൊ സൊളാരി ഇനി റയലിന്റെ സ്ഥിരം പരിശീലകൻ. കരാർ പ്രകാരം 2021 വരെ ഇനി റയൽ അദ്ദേഹത്തിന് കീഴിലാകും ഇറങ്ങുക. താത്കാലിക പരിശീലകനായി ചുമതലയേറ്റ ശേഷം 4 മത്സരങ്ങളിൽ 4 ജയം റയൽ സ്വന്തമാക്കിയിരുന്നു. സൊളാരി റയൽ സ്ഥിരം പരിശീലക സ്ഥാനത്ത് എത്തുമെന്ന് വാർത്തകൾ രണ്ട് ദിവസം മുൻപേ പുറത്ത് വന്നിരുന്നെങ്കിലും റയൽ ഇന്ന് മാത്രമാണ് വാർത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചത്.

അർജന്റീനക്കാരനായ സൊളാരി മുൻ റയൽ മാഡ്രിഡ് താരമാണ്. 2000 മുതൽ 2005 വരെ റയൽ മാഡ്രിഡ് താരമായിരുന്ന സൊളാരി റയൽ മാഡ്രിഡ് റിസർവ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നാണ് സാന്റിയാഗോ ബെർണാബുവിലേക്ക് സ്ഥാന കയറ്റം നേടി എത്തുന്നത്.

Advertisement