സെവൻസിൽ ഇന്ന് ലിൻഷ മണ്ണാർക്കാട് സ്കൈ ബ്ലൂ എടപ്പാളിന് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ലിൻഷാ മെഡിക്കൾസ് മണ്ണാർക്കാട് അകി ബ്ലൂ എടപ്പാളിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ മൂന്നാം മത്സരമാകും ഇത്. നാളെ രാത്രി 8 മണിക്കാണ് മത്സരം നടക്കുക. കുപ്പൂത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ കെ എഫ് സി കാളികാവിനെ തോൽപ്പിച്ചിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ബെയ്സിന്റെ വിജയം.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ലിൻഷാ മണ്ണാർക്കാട് ആ പ്രകടനം ആവർത്തിക്കാൻ തന്നെ ആകും ഈ സീസണിലും ഇറങ്ങുക. സ്കൈ ബ്ലൂ എടപ്പാളിനും അവസാന സീസൺ ഭേദപ്പെട്ടതായിരുന്നു.

Advertisement