“ഗ്രീസ്മന്റെ ചരിത്രം ഗ്രീസ്മനു വേണ്ടി സംസാരിക്കും” – സിമിയോണി

ഇന്ന് മാഡ്രിഡിൽ ബാഴ്സലോണ എത്തുമ്പോൾ പ്രധാന ചർച്ചാ വിഷയം ഗ്രീസ്മന്റെ അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൗണ്ടിലേക്കുള്ള തിരിച്ചുവരവാണ്. അത്ലറ്റിക്കോ ആരാധകർ ഇതിനകം തന്നെ ഗ്രീസ്മനെതിരെ തിരിഞ്ഞിട്ടുണ്ട്. എന്നാൽ ഗ്രീസ്മനെ കുറിച്ച് തനിക്ക് ഒന്നും പറയാൻ ഇല്ല എന്നും അദ്ദേഹത്തിന്റെ ചരിത്രം അദ്ദേഹത്തിജു വേണ്ടി സംസാരിക്കും എന്നും അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി പറഞ്ഞു.

ഇപ്പോൾ ഗ്രീസ്മൻ ബാഴ്സലോണയുടെ താരമാണ് അതുകൊണ്ട് താൻ ഗ്രീസ്മെനെ കുറിച്ച് ഒന്നും പറയില്ല. ക്ലബ് വിട്ടത് ഒരോ ആളു വ്യക്തിപരമായ തീരുമാനങ്ങൾ ആണെന്നും അതിൽ അഭിപ്രായം ഇല്ലെന്നും സിമിയോണി പറഞ്ഞു. ബാഴ്സലോണക്ക് എതിരായ മത്സരങ്ങൾ എപ്പോഴും വിഷമമുള്ളതാണ്. എന്നാൽ ബാഴ്സലോണയെ തോൽപ്പിക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനാകുമെന്നും അദ്ദേഹം പറഞ്ഞു.

Previous article“മൗറീനോയോട് കടപ്പെട്ടിരിക്കുന്നു” – കാരിക്ക്
Next articleദേശീയ സബ്ജൂനിയർ ഫുട്ബോളിൽ കേരളത്തിന് സെമിയിൽ പരാജയം