“മൗറീനോയോട് കടപ്പെട്ടിരിക്കുന്നു” – കാരിക്ക്

ഒരു പരിശീലകനായി മാറാൻ ആയാതിൽ ഉള്ള എല്ലാ നന്ദിയും ജോസെ മൗറീനോയ്ക്ക് ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകൻ മൈക്കിൾ കാരിക്ക്. ജോസെ മൗറീനോയോട് താൻ എന്നും കടപ്പെട്ടിരിക്കും. മൗറീനോ ആണ് തനിക്ക് ആദ്യമായി പരിശീലകൻ ആവാൻ അവസരം തന്നത്. കാരിക്ക് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി വിരമിച്ച കാരിക്ക് ആ ക്ലബിൽ തന്നെ ജോസെയുടെ കീഴിൽ പ്രവർത്തിച്ചിരുന്നു.

ഇപ്പോൾ ഒലെയുടെ സഹപരിശീലകനാണ് കാരിക്ക്. ജോസെയെ പോലെ എല്ലാ കിരീടവും നേടിയ ആളൊപ്പം ഉള്ള കാലഘട്ടം തന്നെ പഠനമായിരുന്നു എന്നും കാരിക്ക് പറഞ്ഞു. ഒലെയും മികച്ച പരിശീലകൻ ആണെന്ന് കാരിക്ക് പറഞ്ഞു. ക്ലബിൽ ഉള്ള വിശ്വാസം ആണ് ഒലെയുടെ കരുത്ത്. പുറത്ത് നിന്നുള്ള വാർത്തകൾ ഒലെയ്ക്ക് ആശങ്ക നൽകാറില്ല എന്നും കാരിക്ക് കൂട്ടിച്ചേർത്തു.

Previous articleദക്ഷിണേഷ്യൻ ഗെയിംസ്, 20 അംഗ ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു
Next article“ഗ്രീസ്മന്റെ ചരിത്രം ഗ്രീസ്മനു വേണ്ടി സംസാരിക്കും” – സിമിയോണി