തകർപ്പൻ തിരിച്ചുവരവ്, റയലിന് ആദ്യ വിജയം

20200927 025459

ലാലിഗയിലെ ആദ്യ മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന റയൽ മാഡ്രിഡിന് ഇന്ന് അവരുടെ ആദ്യ വിജയം ലഭിച്ചു. എവേ മത്സരത്തിൽ റയൽ ബെറ്റിസിനെ നേരിട്ട റയൽ മാഡ്രിഡ് ആദ്യ പകുതിയിൽ പിറകിൽ നിന്ന ശേഷം പൊരുതി കയറിയാണ് വിജയം സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയം. കളി തുടങ്ങി 14ആം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ റയലിന് ഇന്നായിരുന്നു.

ഉറുഗ്വേ യുവതാരം വാല്വെർഡെയുടെ വക ആയിരുന്നു റയലിന്റെ ഈ സീസണിലെ തന്നെ ആദ്യ ഗോളായ ഗോൾ വന്നത്. എന്നാൽ പിന്നാലെ ഇരട്ട ഗോളുകളുമായി ബെറ്റിസ് റയൽ മാഡ്രിഡിനെ ഞെട്ടിച്ചു. 35ആം മിനുട്ടിൽ മൻഡിയും 37ആം മിനുട്ടിൽ വില്യം കാർവാലോയും ആയിരുന്നു ബെറ്റിസിന്റെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഉറപ്പിച്ച് ഇറങ്ങിയ റയലിനെ ആദ്യം ഒരു സെൽഫ് ഗോളാണ് രക്ഷിച്ചത്.

സെൽഫ് ഗോൾ 48ആം മിനുട്ടിൽ എമെഴ്സണാണ് സംഭാവന ചെയ്തത്. ഇതേ എമേഴ്സൺ 67ആം മിനുട്ടിൽ ചുവപ്പ് കണ്ടത് റയലിന് കാര്യങ്ങൾ എളുപ്പമാക്കി. എങ്കിലും 82ആം മിനുട്ടിലെ പെനാൾട്ടി വേണ്ട് വന്നു റയലിന് വിജയിക്കാൻ. ക്യാപ്റ്റൻ റാമോസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

Previous articleഅദ്നൻ യനുസായിന് ഗോൾ, സിൽവയ്ക്ക് സോസിഡാഡിൽ ആദ്യ വിജയം
Next articleഅവസാന രണ്ട് മിനുട്ടിൽ കളി മാറ്റിമറിച്ച് ഇന്റർ മിലാൻ!!