കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സെവിയ്യയിലെ ബനേഗ അടക്കമുള്ള അർജന്റീനൻ താരങ്ങൾ

- Advertisement -

കോവിഡ് ബാധ ഭീക്ഷണി അതി തീവ്രമായ പ്രദേശത്ത് പാർട്ടിയിൽ ഏർപ്പെട്ടു നിയമലംഘനം നടത്തി സെവിയ്യ താരങ്ങൾ. പരിചയസമ്പന്നനായ അർജന്റീന താരവും സെവിയ്യ ക്യാപ്റ്റനും ആയ എവർ ബനേഗക്ക് ഒപ്പം മറ്റ് അർജന്റീനൻ താരങ്ങൾ ആയ ലൂകാസ് ഒകാംപോസ്, ഫ്രാൻകോ വാസ്കസ് എന്നിവർ കുടുംബത്തോട് ഒപ്പം പാർട്ടി നടത്തിയത് ആണ് വിവാദത്തിൽ ആയത്. ബനേഗയുടെ ഭാര്യ ഇതിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചപ്പോൾ ആണ് സംഭവം വിവാദം ആയത്. തുടർന്ന് ഫോട്ടോ നീക്കപ്പെട്ടു എങ്കിലും വിവാദം ഒതുങ്ങിയില്ല.

സംഭവം വിവാദത്തിൽ ആയപ്പോൾ ബനേഗ തന്നെ മാപ്പുമായി രംഗത്ത് വന്നു. സ്പാനിഷ് പ്രധാനമന്ത്രി തന്നെ കുറച്ചു ദിവസം മുമ്പ് മുന്നറിയിപ്പ് നൽകിയതിന് ശേഷം ആണ് സംഭവം ഉണ്ടായത് എന്നത് വിഷയം ഗൗരവമുള്ളത് ആക്കുന്നു. സ്‌പെയിനിൽ ജൂൺ 8 നു മത്സരങ്ങൾ വീണ്ടും തുടങ്ങാൻ ശ്രമങ്ങൾ നടക്കുമ്പോൾ താരങ്ങൾ തന്നെ നിയമലംഘനം നടത്തിയത് വലിയ വിവാദമായി. സമൂഹത്തിനു മാതൃക ആവേണ്ട താരങ്ങളിൽ നിന്ന് ഇത്തരം മോശം പ്രവർത്തി പ്രതീക്ഷിച്ചില്ല എന്നാണ് സ്പാനിഷ് ഫുട്‌ബോൾ തലവൻ പ്രതികരിച്ചത്. താരങ്ങൾ കൂടുതൽ പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. താരങ്ങൾക്ക് എതിരെ ക്ലബും സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷനും നടപടികൾ എടുക്കാൻ സാധ്യതയുണ്ട്.

Advertisement