സെവിയ്യയെ തോൽപ്പിച്ച പെഡ്രിയുടെ ഗോൾ , ബാഴ്സലോണ റയൽ മാഡ്രിഡിന് പിറകിൽ രണ്ടാം സ്ഥാനത്ത്

സാവിയുടെ കീഴിലെ ബാഴ്സലോണയുടെ മുന്നോട്ട് പോക്ക് തുടരുന്നു. അവർ ഇപ്പോൾ ലാലിഗയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇന്ന് നടന്ന മത്സരത്തിൽ സെവിയ്യയെ ഒരു ശക്തമായ പോരിന് ഒടുവിൽ വീഴ്ത്തിയാണ് ബാഴ്സ രണ്ടാം സ്ഥാനത്ത് എത്തിയത്. ക്യാമ്പ്നുവിൽ നടന്ന മത്സരത്തിൽ ഏക ഗോളിനായുരുന്നു ബാഴ്സലോണയുടെ വിജയം. ഗോൾ ഇല്ലാത്ത ആദ്യ പകുതി കഴിഞ്ഞ് രണ്ടാം പകുതി അവസാനത്തോട് അടുക്കുമ്പോൾ ആയിരുന്നു ബാഴ്സലോണ ലീഡ് എടുത്തത്.20220404 021631

72ആം മിനുട്ടിൽ ഡെംബലയുടെ പാസിൽ നിന്നായിരുന്നു പെഡ്രിയുടെ ഗോൾ. ഡെംബലെ ഇന്ന് ബാഴ്സക്കായി ഗംഭീര പ്രകടനം തന്നെ നടത്തി. ഈ ഗോളിന് ശേഷം ടെർ സ്റ്റെഗന്റെ ഒരു നല്ല സേവും കൂടെ വേണ്ടി വന്നു ബാഴ്സക്ക് ജയം ഉറപ്പിക്കാൻ. 29 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ബാഴ്സലോണ ലാാലിഗയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 57 പോയിന്റ് തന്നെയുള്ള സെവിയ്യ നാലാമതും നിൽക്കുന്നു. ഒന്നാമതുള്ള റയലിന് 69 പോയിന്റ് ഉണ്ട്.