മൂന്നാം വിജയത്തോടെ സെവിയ്യ ലാലിഗയിൽ ഒന്നാമത്

- Advertisement -

ലാലിഗയിൽ വമ്പന്മാരെ ഒക്കെ മറികടന്ന സെവിയ്യ ലീഗിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ഡിപോർട്ടീവോ അലാവസിനെ നേരിട്ട സെവിയ്യ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. അലാവസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജോർദാൻ ആണ് സെവിയ്യയുടെ വിജയ ഗോൾ നേടിയത്. ജോർദാന്റെ ലീഗിലെ രണ്ടാം ഗോളാണിത്.

നാലു മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയുമായി 10 പോയന്റുമായാണ് സെവിയ്യ ലീഗിൽ ഒന്നാമത് നിൽക്കുന്നത്. നാലു മത്സരങ്ങളിൽ നിന്ന് ആകെ ഒരു ഗോൾ മാത്രമെ സെവിയ്യ വഴങ്ങിയിട്ടുള്ളൂ. 9 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് രണ്ടാമത് ഉള്ളത്.

Advertisement