ആദ്യ ടി20 ഉപേക്ഷിച്ചു

- Advertisement -

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും നടക്കാതെയാണ് മത്സരം ഉപേക്ഷിക്കപ്പെടുന്നത്. ക്വിന്റണ്‍ ഡി കോക്കിന്റെ കീഴില്‍ പുതിയ ടീമെന്ന നിലയില്‍ അടിമുടി മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക ഈ പരമ്പരയ്ക്ക് എത്തിയത്. കോച്ചിംഗ് സ്റ്റാഫിലും മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന് ശേഷം എത്തുന്നത്.

ഇരു ടീമുകളും അടുത്ത മത്സരത്തില്‍ ബുധനാഴ്ച മൊഹാലിയില്‍ ഏറ്റുമുട്ടും. നിര്‍ത്താതെ പെയ്ത മഴ ഗ്രൗണ്ട്സ്മാന്മാര്‍ക്ക് ഗ്രൗണ്ട് മത്സരസജ്ജമാക്കുന്നത് തീര്‍ത്തും അസാധ്യമാക്കി മാറ്റുകയായിരുന്നു.

Advertisement