ജിറോണയെ തകർത്ത് ബാഴ്‌സലോണയ്‌ക്കൊപ്പമെത്തി സെവിയ്യ

Jyotish

ലാ ലീഗയിൽ സെവിയ്യക്ക് മികച്ച ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെവിയ്യ ജിറോണയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ വിജയത്തോടുകൂടി പോയന്റ് നിലയിൽ ബാഴ്‌സലോണയ്ക്ക് ഒപ്പമെത്താൻ സെവിയ്യക്ക് കഴിഞ്ഞു. ലാ ലീഗയിൽ സെവിയ്യ, അത്ലറ്റിക്കോ മാഡ്രിഡ്,ബാഴ്‌സലോണ എന്നി ടീമുകൾക്ക് ഇപ്പോൾ ഒരേ പോയന്റാണ്.

ബാഴ്‌സലോണയ്ക്ക് ലെവന്റെയ്‌ക്കെതിരായ മത്സരം ബാക്കിയുണ്ട്. സെവിയ്യക്ക് വേണ്ടി എവർ ബനേഗാ പാബ്ലോ സറബിയ എന്നിവരാണ് ഗോളടിച്ചത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെയാണ് സാറാബിയയുടെ ഗോൾ അനുവദിച്ചത്.