ഡാർബിയിൽ ബെറ്റിസിനെ വീഴ്ത്തി റയലും ആയുള്ള അകലം കുറച്ചു സെവിയ്യ

Img 20220228 012826

സ്പാനിഷ് ലാ ലീഗയിൽ സെവിയ്യ ഡാർബിയിൽ മൂന്നാം സ്ഥാനക്കാർ ആയ റയൽ ബെറ്റിസിനെ തോൽപ്പിച്ചു രണ്ടാം സ്ഥാനക്കാരായ സെവിയ്യ. ജയത്തോടെ ഒന്നാമതുള്ള റയൽ മാഡ്രിഡും ആയുള്ള അകലം ആറു പോയിന്റുകൾ ആയി നിർത്താൻ അവർക്ക് ആയി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന മികച്ച പോരാട്ടം ആണ് മത്സരത്തിൽ കാണാൻ ആയത്. യൂസഫ് എൻ നസ്റിയെ ഗോൾ കീപ്പർ ക്ലൗഡിയോ ബ്രാവോ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 24 മത്തെ മിനിറ്റിൽ ഇവാൻ റാക്റ്റിച് സെവിയ്യക്ക് ആയി ലക്ഷ്യത്തിൽ എത്തിച്ചു.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഗോൾ കീപ്പർ ബൊനോയുടെ പാസിൽ നിന്നു സെവിയ്യയുടെ രണ്ടാം ഗോൾ മുനിർ എൽ ഹദ്ദാദിയും കണ്ടത്തി. ഇതോടെ ഗോൾ തിരിച്ചടിക്കാൻ ആയി ബെറ്റിസ് ശ്രമങ്ങൾ. പലപ്പോഴും പരുക്കൻ ആയി മത്സരം. 9 മഞ്ഞ കാർഡുകൾ ആണ് മത്സരത്തിൽ പിറന്നത്. ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ഇടത് കാലൻ ഫ്രീകിക്കിലൂടെ ഒരു ഗോൾ മടക്കാൻ സെർജിയോ കനാലസിന് ആയെങ്കിലും തോൽവി ഒഴിവാക്കാൻ ബെറ്റിസിനു ആയില്ല.