ഡോർട്ട്മുണ്ടിന് നിരാശയുടെ സമനില, നിർണായക ജയവുമായി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് നിരാശയുടെ സമനില. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഓസ്ബർഗ് ആണ് ഡോർട്ട്മുണ്ടിനെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. ഡോർട്ട്മുണ്ട് ആധിപത്യം കണ്ട മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ആണ് അവർ സമനില വഴങ്ങിയത്. 35 മത്തെ മിനിറ്റിൽ ദാഹൂദിന്റെ പാസിൽ നിന്നു തോഗൻ ഹസാർഡിലൂടെ ഡോർട്ട്മുണ്ട് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. ഡോർട്ട്മുണ്ട് ജയം പ്രതീക്ഷിച്ച മത്സരത്തിൽ 78 മത്തെ മിനിറ്റിൽ നോഹ ബസീ അവരെ ഞെട്ടിച്ചു.

Img 20220228 011015

സമനിലയോടെ ലീഗിൽ ഒന്നാമതുള്ള ബയേണും ആയുള്ള അകലം 8 പോയിന്റുകൾ ആയി മാറിയതും ഡോർട്ട്മുണ്ടിന് നിരാശ നൽകി. ബയേണിനെ അട്ടിമറിച്ചു എല്ലാവരെയും ഞെട്ടിച്ച ബോകുമിനെ മറ്റൊരു മത്സരത്തിൽ ആർ.ബി ലൈപ്സിഗ് വീഴ്ത്തി. മത്സരത്തിൽ 82 മത്തെ മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്സിന്റെ ത്രൂ ബോളിൽ നിന്നു ഗോൾ കണ്ടത്തിയ ക്രിസ്റ്റഫർ എങ്കുങ്കു ആണ് ലൈപ്സിഗിന് ജയം സമ്മാനിച്ചത്‌. സീസണിൽ അതുഗ്രൻ ഫോമിലുള്ള എങ്കുങ്കുവിന്റെ മറ്റൊരു ഗോൾ ആയി ഇത്. ജയത്തോടെ ലീഗിൽ നാലാമത് എത്താൻ ലൈപ്സിഗിന് ആയി.