റയൽ മാഡ്രിഡ് ജേഴ്സിയിൽ റാമോസിന് 600 മത്സരങ്ങൾ

റയൽ മാഡ്രിഡിന്റെ ജേഴ്സിയിൽ 600 മത്സരങ്ങൾ കളിച്ച് ക്യാപ്റ്റൻ സെർജിയോ റാമോസ്. ഇന്നലെ അയാക്സിനെതിരെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയതോടെയാണ് 600 മത്സരങ്ങൾ എന്ന നാഴികക്കല്ല് റയൽ മാഡ്രിഡ് ജേഴ്സിയിൽ റാമോസ് പൂർത്തിയാക്കിയത്. മത്സരത്തിൽ അസെൻസിയോ അവസാന മിനുട്ടിൽ നേടിയ ഗോളിന്റെ പിൻബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അയാക്സിനെതിരെ റയൽ മാഡ്രിഡ് ജയിച്ചിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് റാമോസ് ഇപ്പോൾ.

601 മത്സരങ്ങൾ കളിച്ച ഹിയേറോയും ജെന്റോയുമാണ് റാമോസിന് തൊട്ടുമുൻപിലുള്ള താരങ്ങൾ. 741 മത്സരങ്ങൾ കളിച്ച റൗൾ ആണ് ഏറ്റവും റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. റാമോസ് 414 ലാ ലീഗയും 119 ചാമ്പ്യൻസ് ലീഗും 45 കോപ്പ ഡെൽ റേയും 12 സൂപ്പർ കോപ്പയും 6 ക്ലബ് വേൾഡ് കപ്പും 4 യുവേഫ സൂപ്പർ കപ്പ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

റയൽ മാഡ്രിഡിന്റെ കൂടെ 20 കിരീടങ്ങളും റാമോസ് നേടിയിട്ടുണ്ട്. ഇതിൽ തുടർച്ചായി മൂന്ന് കൊല്ലം നേടിയ ചാമ്പ്യൻസ് ലീഗ് കിരീടമടക്കം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റാമോസ് റയൽ മാഡ്രിഡ് ജേഴ്സിയിൽ നേടിയിട്ടുണ്ട്. 2005 സെപ്റ്റംബർ 10ന് സെൽറ്റവിഗകെതിരെയായിരുന്നു റയൽ മാഡ്രിഡ് ജേഴ്സിയിൽ റാമോസിന്റെ അരങ്ങേറ്റം.