സെർജി റോബർട്ടോക്ക് ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പിട്ടു.ഇതോടെ 2023 വരെ ടീമിൽ തുടരാൻ താരത്തിനാവും. ടീമിന്റെ നായകന്മാരിൽ ഒരാളായ റോബർട്ടോക്ക് പരിക്ക് മൂലം കഴിഞ്ഞ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങാൻ കഴിഞ്ഞത്.താരത്തിന്റെ പരിക്കും ടീമിന്റെ നിലവിലെ സാമ്പത്തിക അവസ്ഥയും കണക്കിൽ എടുത്തു പുതിയ കരാർ നൽകുന്നതിൽ മാനേജ്മെന്റ് ഇതുവരെ വിമുഖത കാണിക്കുകയിരുന്നു. നിലവിലെ വരുമാനത്തിൽ 60% വരെ കുറവ് വരുത്തിയാണ് റോബർട്ടോയെ ടീമിൽ നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നത്. കോച്ച് സാവിയുടെ നിലപാട് അനുകൂലമായത് നിർണായകമായി.
റൈറ്റ് ബാക്ക് പൊസിഷനിൽ സെർജിന്യോ ഡെസ്റ്റിന് കൂടെ റോബർട്ടോയെ കൂടി ഉപയോഗിക്കാൻ ആവും സാവിയുടെ പ്ലാൻ. ഇതേ സ്ഥാനത്തേക്ക് ബാഴ്സ കണ്ണു വെച്ചിരുന്ന ചെൽസി ക്യാപ്റ്റൻ ആസ്പിലികെറ്റയെ എത്തിക്കാൻ സാധിച്ചില്ലെങ്കിലും “മിസ്റ്റർ വേഴ്സറ്റൈൽ” റോബർട്ടോയെ താൽക്കാലികമായി ഉപയോഗിക്കാം എന്നതും ബാഴ്സ പരിഗണിച്ചു.
2010 മുതൽ ബാഴ്സ സീനിയർ ടീമിനോടൊപ്പം ഉള്ള താരമാണ് സെർജി റോബർട്ടോ