യൂറോപ്പ ലീഗിൽ പ്രീ ക്വാർട്ടറിൽ എത്തുന്ന അവസാന ടീം ആയി ഫ്രാങ്ക്‌ഫർട്ട്

- Advertisement -

യൂറോപ്പ ലീഗിൽ ഓസ്ട്രിയൻ ക്ലബ് ആർ.ബി സാൽസ്ബർഗിനെ രണ്ട് പാദങ്ങളിലും ആയി മറികടന്ന് ജർമ്മൻ ക്ലബ് ഫ്രാങ്ക്‌ഫർട്ട് യൂറോപ്പ ലീഗ് അവസാന 16 ൽ എത്തി. ഇന്ന് നടന്ന രണ്ടാം പാദ മത്സരം 2-2 നു അവസാനിച്ചു എങ്കിലും ആദ്യ പാദത്തിൽ നേടിയ 4-1 ന്റെ വലിയ ജയത്തിന്റെ ബലത്തിൽ ആണ് ജർമ്മൻ ക്ലബ് അവസാന 16 ൽ എത്തിയത്. ആന്ദ്രസ് സിൽവയുടെ ഇരട്ടഗോളുകൾ ആണ് ജർമ്മൻ ടീമിന് ഓസ്ട്രിയൻ ക്ലബിന് എതിരെ ഇന്ന് സമനില സമ്മാനിച്ചത്.

10 മിനിറ്റിൽ ആന്ദ്രസ് ഉൽമെറിലൂടെ സാൽസ്ബർഗ് ആണ് മുന്നിൽ എത്തിയത്. എന്നാൽ 30 മിനിറ്റിൽ നിർണായകമായ അവേ ഗോൾ നേടിയ ആന്ദ്രസ് സിൽവ ജർമ്മൻ ടീമിനെ ഒപ്പമെത്തിച്ചു. തുടർന്ന് ജെറോം ആതിഥേയരായ ഓസ്ട്രിയൻ ടീമിനെ ഒരിക്കൽ കൂടി 71 മിനിറ്റിൽ മുന്നിൽ എത്തിച്ചു എങ്കിലും 83 മിനിറ്റിൽ കോസ്റ്റിച്ചിന്റെ പാസിൽ ആന്ദ്രസ് സിൽവ ഫ്രാങ്ക്‌ഫർട്ടിനെ ഒരിക്കൽ കൂടി മത്സരത്തിൽ ഒപ്പമെത്തിച്ചു. പ്രീ ക്വാർട്ടറിൽ സ്വിസ് ടീം ആയ ബേസൽ ആണ് ജർമ്മൻ ടീമിന്റെ എതിരാളികൾ.

Advertisement