റൊണാൾഡോ ഇല്ലാത്ത റയലിനെതിരെ ഗോളടിക്കാൻ കഴിയാത്ത മെസ്സി

- Advertisement -

ലയണൽ മെസ്സി എന്ന ലോകം കണ്ട മികച്ച ഫുട്ബോളർക്ക് അത്ര നല്ല കാലമല്ല ഇപ്പോൾ. ഇന്നലെ എൽ ക്ലാസികോയിൽ റയലിനോട് 2-0ന് ബാഴ്സലോണ പരാജയപ്പെട്ടപ്പോൾ അത് തടയാൻ മെസ്സിക്ക് യാതൊന്നും ചെയ്യാൻ സാധിച്ചില്ല. ഒരു എൽ ക്ലാസികോയിൽ കൂടെ ഗോൾ നേടാൻ ആകാതെ വിഷമിക്കുന്ന മെസ്സിയെ ആണ് ഇന്നലെ കണ്ടത്. മെസ്സിയുടെ കരിയറിൽ ഇതുവരെ എൽ ക്ലാസികോയിൽ തിളങ്ങുന്നത് പതിവായിരുന്നു. എന്നാൽ അവസാന കുറച്ച് എൽ ക്ലാസികോയിൽ ആ പതിവില്ല.

കൃത്യമായി പറഞ്ഞാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട ശേഷം എൽ ക്ലാസികോയിൽ ആ പഴയ മെസ്സിയെ കാണാൻ ആയിട്ടില്ല. ക്രിസ്റ്റ്യാനോ സ്പെയിൻ വിട്ടതിനു ശേഷം നടന്ന അവസാന അഞ്ചു എൽ ക്ലാസികോയിൽ മെസ്സി കളിച്ചപ്പോൾ ആ ഒരു എൽ ക്ലാസികോയിലും മെസ്സിയുടെ ബൂട്ടുകൾക്ക് വല കണ്ടെത്താൻ ആയില്ല. ഇതിനു മുമ്പ് എൽ ക്ലാസികോയിൽ 26 ഗോളുകൾ നേടിയിട്ടുള്ള താരമാണ് മെസ്സി. ഇതാദ്യമായാണ് അഞ്ചു എൽ ക്ലാസികോയിൽ തുടർച്ചയായി മെസ്സി ഗോൾ നേടാതിരിക്കുന്നത്.

Advertisement