“പന്ത് അവസരം അർഹിക്കുന്നു, പന്തിനെ മാത്രം കുറ്റം പറയുന്നത് ശരിയല്ല” – കോഹ്ലി

- Advertisement -

റിഷഭ് പന്തിന് അവസരങ്ങൾ കൊടുത്തത് ശരിയായ തീരുമാനം തന്നെയാണ് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ന്യൂസിലൻഡ് പരമ്പരയിൽ സാഹയെ കളിപ്പിക്കാതെ പന്തിനെ ആയിരുന്നു രണ്ട് ടെസ്റ്റിലും കോഹ്ലി കളിപ്പിച്ചിരുന്നത്. നാലു ഇന്നിങ്സുകളിൽ നിന്നായി ആകെ 60 റൺസ് എടുക്കാൻ മാത്രമെ പന്തിന് ആയിരുന്നുള്ളൂ. എന്നാൽ അതിന് പന്തിനെ വിമർശിക്കേണ്ടതില്ല എന്ന് കോഹ്ലി പറയുന്നു.

ന്യൂസിലൻഡിൽ ടീം മുഴുവനായുമാണ് പരാജയപ്പെട്ടത്. ഒരാളെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റം പറയുന്നത് ശരിയല്ല എന്ന് കോഹ്ലി പറഞ്ഞു. റിഷഭ് പന്ത് ടീമിന് പുറത്തായിരുന്നപ്പോൾ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് വീണ്ടും അവസരങ്ങൾ നൽകിയത്. അത് തെറ്റായി എന്ന് തോന്നുന്നില്ല. റിഷഭ് പന്തിന് ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ സഹായിക്കാൻ ആകും എന്നും കോഹ്ലി പറഞ്ഞു.

Advertisement