താരങ്ങളെ പരസ്യമായി വിമർശിച്ചു എന്നതിനു സ്പാനിഷ് മാധ്യമങ്ങളും ഫുട്ബോൾ നിരീക്ഷകരും ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാനെതിരെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ കോപ ഡെൽ റേ മത്സരത്തിൽ പെനാൾട്ടി നഷ്ടമാക്കിയതിന് ആയിരുന്നു കോമാൻ വിമർശനവുനായി രംഗത്ത് വന്നത്. ആദ്യ 90 മിനുട്ടിൽ രണ്ട് പെനാൾട്ടി ബാഴ്സലോണ താരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. ബാഴ്സലോണയിൽ കളിക്കണം എങ്കിലും ഇതിനേക്കാൾ നിലവാരം പുലർത്തേണ്ടതുണ്ട് എന്നായിരുന്നു കോമാൻ പറഞ്ഞത്.
എന്നാൽ താരങ്ങളെ വിമർശിച്ചതല്ല സത്യം പറഞ്ഞതാണ് എന്ന് കോമാൻ പറഞ്ഞു. താൻ കണ്ടത് പറയും എന്നും അതിനു പറ്റില്ല എങ്കിൽ ബാഴ്സലോണ വേറെ പരിശീലകരെ കൊണ്ടു വരട്ടെ എന്നും കോമാൻ പറഞ്ഞു. ആരെയും വ്യക്തിപരമായി താൻ കുറ്റം പറഞ്ഞിട്ടില്ല. അവസാന 12 പെനാൾട്ടിയിൽ ഏഴെണ്ണം നഷ്ടപ്പെടുത്തുക എന്നത് നിസ്സാരമല്ല എന്നും കോമാൻ പറഞ്ഞു. മെസ്സി ഇല്ലാ എങ്കിൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബാക്കിയുള്ള താരങ്ങൾ തയ്യാറാവേണ്ടതുണ്ട് എന്നും കോമാൻ പറഞ്ഞു.